കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവില്‍ മുമ്പന്‍ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെന്ന് അധികൃതര്‍. 26 ലക്ഷത്തിലധികം രൂപ സുരേന്ദ്രന്‍ ചിലവിട്ടതായാണ് തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ കണക്ക്. 

എന്നാല്‍ അധികൃതരുടെ കണക്കില്‍ തെറ്റുപറ്റിയിട്ടുണ്ട് എന്നാണ് ബിജെപി നേൃത്വത്തിന്റെ പ്രതികരണം. ആറുലക്ഷത്തിനോടടുപ്പിച്ച് മാത്രമാണ് താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിലവാക്കിയത് എന്നാണ് സുരേന്ദ്രന്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്ക്.