കോവിഡ് പ്രതിസന്ധിയില്‍ ഉള്ളവര്‍ക്ക് പോളിങ് ബൂത്തില്‍ പി.പി.ഇ. കിറ്റ് ധരിച്ച് വോട്ട് ചെയ്യാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പിന് തലേദിവസം മൂന്ന് മണിക്ക് ശേഷമാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. 

കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലാണ് ഇതേ സംബന്ധിച്ച് പറയുന്നത്. 

കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരും അടങ്ങിയ പ്രത്യേക വോട്ടര്‍മാരുടെ പട്ടിക ഡി.എച്ച്.ഒ.മാര്‍ തയ്യാറാക്കും. രേഖകളില്ലാതെ ക്വാറന്റൈനില്‍ കഴിയുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.