ഈ മാസം ആരംഭിക്കുന്ന 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുക്കേണ്ടിവരുന്നതും മൂല്യനിര്‍ണയ കേന്ദ്രങ്ങള്‍ സ്ട്രോങ് റൂമുകളാക്കി മാറ്റേണ്ടിവരുന്നതുമായ സാഹചര്യത്തിലാണ് അനുമതി തേടിയത്. 

മൂല്യനിര്‍ണയ ക്യാമ്പുകളില്‍ 42 എണ്ണമാണ് സ്ട്രോങ് റൂമുകളാക്കി മാറ്റുന്നത്. ഇത് പരീക്ഷാ പേപ്പറുകള്‍ സൂക്ഷിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പിന് ശേഷം ഉടന്‍ പരീക്ഷകള്‍ നടത്താന്‍ സാധിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കി