തിരുവനന്തപുരത്ത് വൃദ്ധയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പീച്ചോട്ടുകോണം സ്വദേശിയായ ലളിതയെയാണ് മുക്കോലയ്ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയത്. മാതാവിനെ മക്കള്‍ തന്നെ രാത്രിയില്‍ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലിസിന്റെ നിഗമനം.

വൃദ്ധയുടെ നിലവിളി കേട്ട് കഴിഞ്ഞ ദിവസം രാത്രി പരിസരവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. വൃദ്ധയുടെ ശരീരത്തിന്റെ വലതുഭാഗം തളര്‍ന്ന അവസ്ഥയിലാണ്. ഒരാഴ്ചമുന്‍പ് വൃദ്ധയ്ക്ക് 8000 രൂപ ക്ഷേമപെന്‍ഷന്‍ കിട്ടയതായും ഇത് മക്കള്‍ കൈവശപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചു. പണം കൈക്കലാക്കിയ ശേഷം മാതാവിനെ മക്കള്‍ ഉപേക്ഷിച്ചുവെന്നാണ് പോലീസ് നിഗമനം.