പാലക്കാട്: സുമനസ്സുകളുടെ കനിവ് തേടുകയാണ് അട്ടപ്പാടിയിലെ വൃദ്ധ ദമ്പതികള്‍. എണ്‍പത് വയസ്സ് കഴിഞ്ഞ ഗോവിന്ദന്‍ നായര്‍ക്കും കാലിനു വയ്യാതെ കിടക്കുന്ന ഭാര്യ രാധമ്മയ്ക്കും കുടിവെള്ളവും ഭക്ഷണവുമാണ് ആവശ്യം.
ക്ഷേമ പെൻഷൻ ഗോവിന്ദൻ നായർക്ക് മാത്രമേയുള്ളു. ഭാര്യക്ക് വയസ് 64 കഴിഞ്ഞെങ്കിലും പെൻഷൻ ആയിട്ടില്ല. നാല് മാസം മുൻപ് രാധമ്മ കാലൊടിഞ്ഞ് കിടപ്പിലായതോടെയാണ് ഇവർ നിസ്സഹായരായത്. സ്വന്തമായുള്ള പത്ത് സെന്റ് സ്ഥലത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ പണി ഇനിയും പൂർത്തിയാവാതെ നിൽക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും അടച്ചുറപ്പുള്ള വീട് മാത്രമാണ് ഇവരുടെ ആവിശ്യം.