കര്‍ണാടകയിലെ ശിവമോഗയില്‍ ജെലാറ്റിന്‍ സ്റ്റിക്ക് നിറച്ച ട്രക്ക് പൊട്ടിത്തെറിച്ചു 8 പേര്‍ മരിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് ഭൂമികുലുക്കം അനുഭവപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഹുനസൊണ്ടി എന്ന സ്ഥലത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ക്വാറിക്ക് സമീപമാണ് സ്ഫോടനം നടന്നത്. ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ട്രക്കിലെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്ഫോടനത്തിന് കാരണമായതായാണ് സൂചന.
ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ നിന്നുള്ള ട്രക്ക് തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.