ഇഐഎ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ പരിസ്ഥിതി സംഘടനകള്‍. നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കി. സംസ്ഥാനത്തിന് വ്യക്തമായ പരിസ്ഥിതി നയം വേണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.