ബാര്‍ കോഴ കേസില്‍ വ്യാജ സി.ഡി. നല്‍കി എന്ന വിവാദത്തില്‍ പ്രതികരിച്ച് ബിജു രമേശ്. എഡിറ്റ് ചെയ്ത സി.ഡി. നല്‍കിയത് വിജിലന്‍സിനാണെന്നും സി.ഡി. എഡിറ്റ് ചെയ്തതാണെന്ന് നേരത്തേ മൊഴി നല്‍കിയിരുന്നതാണെന്നും ബിജു രമേശ്.

കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സി.ഡി.യില്‍ കൃത്രിമത്വം നടന്നുവെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും ബിജു രമേശ് വ്യക്തമാക്കി. 

ഹൈക്കോടതിയിലും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലും തനിക്കെതിരായി എത്തിയ ഹര്‍ജിക്ക് പിന്നില്‍ രമേശ് ചെന്നിത്തയുടെ ബിനാമികളാണെന്നും ബിജു രമേശ് ആരോപിച്ചു.