തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഇതാവശ്യപ്പെട്ട് കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷൻ ആരോ​ഗ്യമന്ത്രാലയത്തിന് നിർദേശം നൽകി. പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം, പശ്ചിമബം​ഗാൾ, അസം, തമിഴ്നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം നൽകിയത്. വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക്  മുമ്പായതു കൊണ്ടാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത് എന്നായിരുന്നു ആരോ​ഗ്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണം.