മലപ്പുറം തേഞ്ഞിപ്പലത്ത് കൗതുകമായി രക്ഷകനായ യുവാവിനെ വിട്ടു പോകാതെ പരുന്ത്. പാടത്ത് കാക്കകളുടെ കൊത്തേറ്റ് അവശനിലയിൽ കടന്ന പരുന്തിനെ നീരജ് കോളേരിയെന്ന 24-കാരൻ ശുശ്രൂഷിക്കുകയായിരുന്നു.
പരിക്ക് ഭേദമായെങ്കിലും പരിചരിച്ച ആളെ വിട്ടുപോകാൻ പരുന്തിന് കഴിഞ്ഞില്ല. ഇപ്പോൾ വീട്ടിലെ ഒരംഗത്തെ പോലെയാണ് നീരജിന് ജിബ്രു. നീരജിന്റെ രക്ഷിതാക്കളും മകന്റെ താൽപര്യങ്ങൾക്ക് പിന്തുണയുമായി കൂടെയുണ്ട്.