ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ മുൻകാല വീഡിയോകൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കണ്ടെന്റുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ നടപടികളെടുക്കുമെന്ന്  കണ്ണൂര്‍ പോലീസ് മേധാവി ആര്‍ ഇളങ്കോ. ആരാധകർ സ്ഥലത്ത് കൂടിച്ചേർന്നത് എങ്ങിനെയെന്നും വ്ളോ​ഗർമാർ വിളിച്ചു വരുത്തിയതാണോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.