അടച്ചിരിക്കലിന്റെ കാലത്ത് തലചായ്ക്കാൻ ഇടമില്ലാത്ത ചിലരുണ്ട് തെരുവുകളിൽ. ആരുമില്ലാത്തവരുടെ വിശപ്പകറ്റുകയാണ് സഹജീവികൾ. ഡി.വൈ.എഫ്.ഐയും ആ നന്മയുടെ ഭാ​ഗമാകുകയാണ്. സംഘടനയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭക്ഷണവിതരണം ആരംഭിച്ചു.

വരുന്ന പതിനാറാം തീയതിവരെ ഭക്ഷണവിതരണമുണ്ടാവും. വരും ദിവസങ്ങളിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലേക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റ് എത്തിക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. സ്നേഹക്കിറ്റ് എന്ന പദ്ധതിയിലൂടെ ജില്ലയിലെ 10000 കുടുംബങ്ങളിലേക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം.