ബെംഗളുരുവിലെ പാർപ്പിട സമുച്ചയത്തിൽ നിന്നും അഞ്ചു കോടി രൂപയുടെ ലഹരി പദാർഥങ്ങൾ പിടി കൂടി സെൻട്രൽ ക്രൈം ബ്രാഞ്ച്. ബയപ്പനഹള്ളിയിലെ അപ്പാർട്മെന്റിൽ നിന്നാണ് അലങ്കാര സസ്യമെന്ന വ്യാജേന വളർത്തിയ കഞ്ചാവ് ചെടികൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തു.