തിരുവനന്തപുരം പൂവാറിലുള്ള കാരക്കാട്ടില്‍ റിസോര്‍ട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ എക്സൈസ് റെയ്ഡ്. സ്ത്രീകള്‍ ഉള്‍പ്പടെ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ റെയ്ഡില്‍ എംഡിഎംഎ, പില്‍സ്, ക്രിസ്റ്റല്‍, സ്റ്റാമ്പ്, കഞ്ചാവ്, ഹാഷിഷ് ഓയില്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍, കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാന്‍ തുടങ്ങിയവരാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വാട്സാപ്പ് കൂട്ടായ്മയുടെ  ആഭിമുഖ്യത്തിലായിരുന്നു പാര്‍ട്ടി. സംസ്ഥാനത്ത് നിന്ന് പുറത്തുള്ളവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നും എക്സൈസ് അറിയിച്ചു. നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരില്‍ നടത്തിയ പാര്‍ട്ടിയില്‍ ആളൊന്നിന് 1000 രൂപആയിരുന്നു ഫീസായി ഈടാക്കിയിരുന്നത്.