തിരുവനന്തപുരത്തെ വിനോദസഞ്ചാര മേഖലകളില്‍ പിടിമുറുക്കി ലഹരി മാഫിയ. ലഹരിപ്പാര്‍ട്ടി നടത്താനുള്ള സുരക്ഷിതമേഖലയായി മാറുകയാണ് പൂവാറടക്കമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍. എക്‌സൈസിനോ പോലീസിനോ പെട്ടന്ന് എത്താന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ലഹരിപ്പാര്‍ട്ടി നടക്കുന്നത്. പാര്‍ട്ടിക്കായി എത്തുന്നവരെ ബോട്ടിലാണ് സ്ഥലത്ത് എത്തിക്കുക. കേരളത്തിനകത്തും പുറത്തുമുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് പാര്‍ട്ടി നടത്തുന്നത്.