ലഹരിമരുന്ന് കേസുകള്‍ ശക്തമായി നേരിടുമെന്നും ഈ വിഷയത്തെ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല സമീപിക്കേണ്ടതെന്നും എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ വ്യക്തിബന്ധങ്ങള്‍ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിനീഷ് കോടിയേരി ഉള്‍പ്പെടുന്ന ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എം. വിന്‍സെന്റിന്റെ പരാമര്‍ശത്തില്‍ മറുപടി പറയുകയായിരുന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍. 

അതേസമയം, യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്നവര്‍ ലഹരി ഉപയോഗത്തില്‍ നിന്നും മാറിനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.