ലഹരിമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കരീഷ്മ പ്രകാശിന് എന്‍സിബി നോട്ടീസ് നല്‍കി. നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ എന്നിവരെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്തേക്കും.സുശാന്തുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ ഇതാദ്യമായാണ് പ്രമുഖ താരങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നത്. 

നടി ദീപിക പദുകോണ്‍ മാനേജര്‍ കരീഷ്മ പ്രകാശിന് അയച്ച വാട്‌സാപ് ചാറ്റുകള്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇത് ലഹരിമരുന്നുമായി ബന്ധപ്പെട്ടവയാണോ എന്ന കാര്യമാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അറസ്റ്റിലായ റിയ ചക്രവര്‍ത്തി നടിമാരായ ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ എന്നിവര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. സുശാന്തിന്റെ ലോണാവാലിയിലെ ഫാം ഹൗസില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തിരുന്നതായാണ് മൊഴി.