തിരുവനന്തപുരത്ത് ഇന്ന് മുതൽ സ്വന്തം വാഹനത്തിലിരുന്നും വാക്സിന്‍ സ്വീകരിക്കാം. വിമൻസ് കോളേജിലാണ് ഈ ഡ്രൈവ് ത്രൂ വാക്സിനേഷൻ പ്രവര്‍ത്തനമാരംഭിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിലൂടെ ഓണം അവധി ദിവസങ്ങളിൽ ഉള്‍പ്പടെ പരമാവധി ആളുകൾക്ക് വാക്സിൻ നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.