പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം തടസപ്പെട്ടു.തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിക്കുകയായിരുന്നു. ഗവര്‍ണര്‍ ജഗ്ദീപ് ദാംഗര്‍ ഇറങ്ങിപ്പോയി. പ്രതിഷേധിച്ച ബിജെപി എം.എല്‍.എമാരും ഇറങ്ങിപ്പോയി.