ന്യൂഡല്‍ഹി: വിവാദമായ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്റെ കരടില്‍ അഭിപ്രായമറിയിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും.

കരടില്‍ കേരളത്തിന്റെ എതിര്‍പ്പ് ഇന്ന് സര്‍ക്കാര്‍ അറിയിക്കും. സര്‍ക്കാര്‍ നടപടി വൈകിയതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പുമായി നേരത്തെ രംഗത്തെത്തിയിരുന്നു.