കോവിഡ് അതിതീവ്രമായി പടരുന്ന ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ ശിക്ഷയായി കാണരുതെന്ന് കെജിഎംഒയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.വിജയകൃഷ്ണൻ. ഇത് ഏറ്റവും യുക്തമായ തീരുമാനമാണ്, ഈ ലോക്ക്ഡൗൺ ജനങ്ങൾക്കു വേണ്ടിയുള്ളതാണ്.   കോവിഡ് എന്ന മഹാമാരിയുടെ തീവ്രവ്യാപനത്തെ തടയാൻ ഈ ലോക്ക്ഡൗൺ കൂടിയേ തീരൂ. പത്തു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ അതിന്റെ ഫലമറിയാൻ രണ്ടാഴ്ചയോളമെടുക്കുമെന്നും അതിതീവ്ര വ്യാപനഘട്ടത്തിൽ ജനങ്ങൾ പരസ്പരം കാണുകയും കൂട്ടംകൂടുകയും ചെയ്യരുത് എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.