ചെന്നൈ അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണും പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധയുമായ ഡോ. വി. ശാന്ത (93) അന്തരിച്ചു.
പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി രാജ്യം വി. ശാന്തയെ ആദരിച്ചിരുന്നു. ചെറിയ നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മരണപ്പെട്ടത്. ക്യാന്‍സര്‍ രോഗികളുടെ ആശ്വാസത്തിനായി മാത്രം ജീവിച്ച വ്യക്തിയായിരുന്നു.