ബജറ്റില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നികുതി ഇളവ്, ക്ഷേമപെന്‍ഷന്‍ വര്‍ധന, കര്‍ഷകര്‍ക്കുള്ള സഹായം എന്നിവ ബജറ്റിലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.  

ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസകിന്റെ 12-ാമത്തെ ബജറ്റും ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റുമാണ് നാളെ അവതരിപ്പിക്കാന്‍ പോകുന്നത്. 

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കര്‍ക്കശമായ ധന നയമാണ് തുടര്‍ന്നതെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വയ്ക്കുമെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.