ആലപ്പുഴയിൽ അധിക ജോലി ചെയ്ത് ഡോക്ടറുടെ പ്രതിഷേധം. കൈനകരിയിൽ സി.പി.എം പ്രവർത്തകരുടെ മർദനമേറ്റ ഡോക്ടറാണ് അവധി ഉപേക്ഷിച്ച് ജോലി ചെയ്ത് പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുപ്പപ്പുറം പി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസറായ ഡോ. ശരത്ചന്ദ്രബോസിന് മർദനമേറ്റത്. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരൻ അടക്കമുള്ളയാളുകൾ പ്രതികളായ കേസും നെടുമുടി പോലീസ് എടുത്തിരുന്നു.

എന്നാൽ കേസിലുൾപ്പെട്ട ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ പ്രതിഷേധവുമായി ഡോക്ടർ രം​ഗത്തെത്തിയത്.