തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഏറെ കരുതലോടെ കാലെടുത്ത് വെച്ചിരിക്കുകയാണ് യു.ഡി.എഫ്.
ലീഗിനെതിരേ വര്‍ഗീയ പരാമര്‍ശവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ എത്തിയതും ഒടുവില്‍ പാര്‍ട്ടി തന്നെ അതില്‍ അദ്ദേഹത്തെ തിരുത്തിയതുമെല്ലാം ഏറെ ചര്‍ച്ചയായ ദിവസങ്ങള്‍. യു.ഡി.എഫ്., ലീഗ്, വെല്‍ഫെയര്‍പാര്‍ട്ടി പരാമര്‍ശങ്ങളെല്ലാം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു ഇടതുപക്ഷം.
ഈയൊരു സാഹചര്യത്തില്‍ പ്രതിപക്ഷ ഉപനേതാവും ലീഗ് എം.എല്‍.എയുമായ ഡോ.എം.കെ മുനീര്‍ മാതൃഭൂമി ഡോട് കോമിനോട് പ്രതികരിക്കുന്നു.