അകത്തുപോകേണ്ടവരെല്ലാം സെക്രട്ടേറിയറ്റിനകത്താണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവടക്കം ഉള്ളവര്‍ക്കെതിരായ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി തേടുന്നതിനെ രാഷ്ട്രീയ പകപോക്കല്‍ എന്നു മാത്രമേ വിലയിരുത്താനാവൂ എന്ന് എം.കെ. മുനീര്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിനുള്ളില്‍ ഇരിക്കുന്നവരെക്കുറിച്ച് ധാരാളം ആരോപണങ്ങള്‍ വന്നിട്ടും അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്നും എം.കെ. മുനീര്‍ ആരോപിച്ചു.