പ്രകൃതിയെ നശിപ്പിച്ചുള്ള വലിയ പദ്ധതികൾ വേണോയെന്ന് കേരളം ചിന്തിക്കണമെന്ന് ഡോ.മാധവ് ഗാഡ്ഗിൽ. സംസ്ഥാനത്തെ ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഗാഡ്ഗിൽ. കേരളം ഇപ്പോൾ നേരിടുന്ന പ്രശ്നത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ആ​ഗോളതാപനം. രണ്ട് മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള അനാവശ്യ കടന്നുകയറ്റം. വർധിച്ചുവരുന്ന കടന്നുകയറ്റം മഴ പെയ്യുന്നതിൽ വ്യതിയാനമുണ്ടാക്കുന്നു. കൂട്ടിക്കലിൽ ഉരുൾപൊട്ടിയതിന് പിന്നിൽ പാറമടകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.