പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ചക്കരപ്പറമ്പ് സ്വദേശി ഡയാനയുടെ ഭര്‍ത്താവ് ജിപ്‌സണ്‍, ഇയാളുടെ പിതാവ് പീറ്റര്‍ എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 

കേസില്‍ ജിപ്‌സന്റെ മാതാവും പ്രതിയാണെങ്കിലും ഇവരെ പിടികൂടിയിട്ടില്ല. സ്ത്രീധനത്തിന്റെ പേരില്‍ ഡയാനയെയും പിതാവ് ജോര്‍ജിനെയും ജിപ്‌സണും കുടുംബവും ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പ്രതികള്‍ ജോര്‍ജിന്റെ കാല്‍ തല്ലിയൊടിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നായിരുന്നു ആരോപണം.