ആലപ്പുഴ: എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക നിര്‍ണ്ണയത്തില്‍ മാനേജ്മെന്റുകളെ താക്കീതു ചെയ്ത മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്ലീം ലീഗ്. വിരട്ടി വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നായിരുന്നു കെ പി എ മജീദിന്റെ പ്രതികരണം. അതേസമയം സര്‍ക്കാരിന് ഈ വിഷയത്തില്‍ ഒറ്റ നിലപാടേ ഉളളുവെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.