എൻ.എസ്.എസിനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന വിരട്ടൽ വേണ്ടെന്ന് പ്രതിപക്ഷ നേതാവ്. എൻ.എസ്.എസ് നിലപാട് പറയുമ്പോൾ ഭീഷണിപ്പെടുത്താനും ആക്ഷേപിക്കാനുമാണ് ശ്രമിക്കുന്നത്. അതൊന്നും നാട്ടിൽ ചെലവാകില്ല. യു.ഡി.എഫിനെ പിന്തുണയ്ക്കുന്നവരെ നേരിട്ടുകളയാമെന്ന ചിന്താഗതി കൈയിൽവെച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.