കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയില്‍ പെണ്‍മക്കളെ കിണറ്റിലെറിഞ്ഞ് അമ്മ ജീവനൊടുക്കി. പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിലുള്ള പീഡനം സഹിക്കവയ്യാതെയാണ് ഇരുപത്തെട്ടുകാരിയായ ലക്ഷ്മി ആത്മഹത്യ ചെയ്തത്. ലക്ഷ്മി കിണറ്റിലെറിഞ്ഞ മൂന്ന് കുഞ്ഞുങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.