എട്ട് കിലോയോളം ഭാരമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗമാണ് യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്കു വളര്‍ന്ന മുഴ നീക്കം ചെയ്തത്.

വയര്‍ അസാധാരണമായി വീര്‍ക്കുന്നത് കണ്ടാണ് മലപ്പുറം സ്വദേശിയായ 32കാരി ചികിത്സ തേടിയത്. പരിശോധനയില്‍ അപൂര്‍വരീതിയിലുള്ള മുഴയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തേക്ക് വളര്‍ന്ന് മറ്റ് അവയവങ്ങളോട് ചേര്‍ന്നിരിക്കുന്ന സ്ഥിതിയിലായിരുന്നു മുഴ.