പ്രസവത്തിനെത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാരുടെ കൈക്കൂലി 2000 മുതല്‍ 5000 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രസവത്തിനെത്തുന്നവരെ പിഴിഞ്ഞ് ഡോക്ടര്‍മാരുടെ കൈക്കൂലി. ഗര്‍ഭിണികളില്‍ നിന്നും 2000 മുതല്‍ 5000 രൂപ വരെ വാങ്ങുന്നു. ഡോക്ടര്‍മാര്‍ക്ക് ഒപ്പം മറ്റ് ജീവനക്കാരും പണം മേടിക്കുന്നു. ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തില്‍ പെട്ടാലോ എന്ന ഭയം കൊണ്ടാണ് പണം നല്‍കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോ. ബീന രോഗിയുടെ പേര് ചോദിച്ച് കൈക്കൂലി വാങ്ങി. ഒ.പിയില്‍ വരുന്ന രോഗികളെ വീട്ടില്‍ വന്ന് കാണാന്‍ പറയുന്നതാണ് ഡോക്ടര്‍മാരുടെ രീതി. മറ്റൊരു ഡോക്ടറായ ഗീത ഷാനവാസ് സിസേറിയനായി വാങ്ങുന്നത് 5000 രൂപയാണെന്നും ആസ്പത്രിയിലെത്തുന്നവര്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext