ആറു വയസുകാരന്റെ ഒടിഞ്ഞ വലത് കൈക്ക് പകരം ഇടതു കയ്യില്‍ പ്ലാസ്റ്ററിട്ടു. മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. വീട്ടിലെത്തിയപ്പോഴാണ് പിഴവ് പറ്റിയ കാര്യം അറിഞ്ഞത്. പ്ലാസ്റ്ററിട്ട് വീട്ടിലെത്തിയ കുട്ടി വലതുകൈ അനക്കാനാകാതെ കരഞ്ഞപ്പോഴാണ്  പിഴവ് പറ്റിയ കാര്യമറിഞ്ഞത്. 

മലപ്പുറം ചുങ്കത്തറ നെല്ലിപ്പൊയില്‍ ആദിവാസി കോളനിയിലെ പുതുപ്പറമ്പില്‍ ഗോപിയുടെ മകന്‍ വിമന്റെ കൈക്കാണ് വീണ് പരിക്കേറ്റത്. കുട്ടിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഓര്‍ത്തോ ഡോക്ടര്‍ പരിശോധിച്ചു. പൊട്ടലുണ്ടായ വലതുകൈയുടെ എക്‌സ്‌റേയുമെടുത്തു. എന്നാല്‍ പരിക്ക് പറ്റിയ വലത് കൈക്ക് പകരം പ്ലാസ്റ്ററിട്ടത് ഇടതുകൈക്ക്.