ഏറെ നാളത്തെ കാത്തിരിപ്പിനും സമരത്തിനുമൊടുവില്‍ അനുപമയും അജിത്തും ശിശുഭവനിലെത്തി കുഞ്ഞിനെ കണ്ടു. ഡി.എന്‍.എ പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കാണാനുള്ള അനുമതി ലഭിച്ചത്.

"പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷത്തിലാണ്. അവനെ വിട്ടിട്ട് പോരുന്നതിലുള്ള വിഷമം മാത്രമേയുള്ളൂ"- അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു