തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകളിലെ സ്റ്റൈപ്പന്റ് വിതരണം വൈകുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലടക്കം പിജി ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്മാര്‍ക്കും സ്റ്റൈപ്പന്റ് ലഭിച്ചില്ല. സ്റ്റൈപ്പന്റ് ഇനിയും വൈകിയാല്‍ സമരത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.