തിരുവനന്തപുരം: കോവിഡ് കാലത്ത് മുന്‍ഗണന ഇതര വിഭാഗത്തിന് പത്ത് കിലോ അധിക അരി കിലോ 15 രൂപയില്‍ താഴ്ത്തി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ ധാരണയിലെത്തി. 10.50 പൈസയ്ക്ക് നല്‍കാമെന്ന സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിര്‍ദേശം 105 കോടി രൂപ ബാധ്യതയുണ്ടാക്കുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍. എ.പി.എല്‍ വിഭാഗത്തിന് ധാന്യകിറ്റ് വിതരണം മെയ് 8ന് തുടങ്ങാനാണ് നീക്കം.

കോവിഡ് കാലത്തേ റേഷൻ വിതരണം തൊണ്ണൂറ്റി രണ്ട ശതമാനം വരെ എത്തിയതിൽ കടക്കാരുടെ തിരുമറിയുണ്ടോയെന്ന സംശയം കേന്ദ്ര സംസ്ഥാന സർകാറുകൾക്കുണ്ട്. അതിനാൽ സുതാര്യത ഉറപ്പാക്കുവാനായി ബയോ മെട്രിക് ഈ പോസ് മെഷീൻ ഉപയോഗിച്ച് ഈ മാസത്തെ റേഷൻ വിതരണം നടത്തുവാനാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.