പതിനേഴുലക്ഷം രൂപവിലവരുന്ന ലോറിക്കു വേണ്ടി രജിസ്ട്രേഡ് ഉടമയും വാടകയ്ക്കെടുത്ത ആളും തമ്മിലുള്ള തർക്കം കോടതിയിലേക്ക്. പത്തനംതിട്ട രാമഞ്ചിറ സ്വദേശി പ്രതീഷാണ് വാഹനത്തിന്റെ ഉടമ. കോന്നി സ്വദേശി ജലീലാണ് മറുവശത്ത്. സൗഹൃദത്തിന്റെ പേരിൽ ലോറി സുഹൃത്തിന് വാടകയ്ക്ക് കൊടുത്ത് പതിനാലുമാസം പിന്നിടുമ്പോൾ‌ വാടകയുമില്ല, വാഹനവുമില്ല എന്നതാണ് പ്രതീഷിന്റെ പരാതി. വാടകയില്ലെങ്കിലും വാഹനം കിട്ടിയാൽ മതിയെന്ന നിലപാടെടുത്തെങ്കിലും വാടകക്കാരൻ കൂട്ടാക്കിയില്ലെന്നും പ്രതീഷ്.