പത്തനംതിട്ട: ശബരിമല വിമാനത്താവളം നിര്‍മ്മിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ എന്തിന് കോടതിയില്‍ തുക കെട്ടി വയ്ക്കുന്നുവെന്ന് ബിലീവേഴ്സ് ചര്‍ച്ച്. നഷ്ടപരിഹാരം എന്നത് ഭൂമിയുടെ വിലകൂടി ഉള്‍പ്പെടുന്നതാണെന്നും സഭാ വക്താവ് ഫാ. സിജോ പന്തപ്പളളില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തുടര്‍നടപടികള്‍ ആലോചിക്കാന്‍, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് കൗണ്‍സില്‍ ഇന്ന് യോഗം ചേരും.