ജി സുധാകരന് എതിരായ മുൻ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയുടെ പരാതിയോടുളള നിലപാടിനെ ചൊല്ലി ആലപ്പുഴയിലെ കോൺഗ്രസിൽ ഭിന്നത. പരാതിയിൽ അടിയന്തിര നടപടിവേണമെന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷൂക്കൂറിന്റെ നിലപാട് തളളി ഡി.സി.സി പ്രസിഡൻറ് എം ലിജു രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നയാളാണ് സുധാകരൻ എന്ന് അഭിപ്രായമില്ലെന്നും പരാതിക്ക് പിന്നിൽ സി.പിഎമ്മിലെ വിഭാഗീയത ഉണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ലിജുവിന്റെ നിലപാട്.