കൊല്ലം: കൊല്ലം കൊട്ടാരക്കര നെടിയവിളയില്‍ മന്ത്രി ടി. പി രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മില്‍ പരസ്യതര്‍ക്കം. ഇഎസ്ഐ ഡിസ്പന്‍സറിയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച തന്നെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന്റെ പേരില്‍ മന്ത്രിയെ വേദിയിലിരുത്തി എം.പി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന് അയക്കുന്ന കത്തുകള്‍ എംപിക്കും അയക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.