വിവാദ നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത. സ്വന്തം നിലയ്ക്ക് സമരപരിപാടികള്‍ പ്രഖ്യാപിക്കരുതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കയത്തിനോട് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരുടെ കൈയിലെ ചട്ടുകമാകരുതെന്നും മുന്നറിയിപ്പ്.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് രാജസ്ഥാനിലെ മഹാപഞ്ചായത്തില്‍ രാകേഷ് ടികായത്ത് പ്രഖ്യാപിച്ചതാണ് സംയുക്ത കിസാന്‍ മോര്‍ച്ചയെ ചൊടിപ്പിച്ചത്. ടികായത്തിന്റെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.