കര്‍ഷക സമരത്തെ പിന്തുണയ്ക്കാനായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ പങ്കുവെച്ച ടൂള്‍കിറ്റുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ്. ബെഗളൂരു സ്വദേശിയായ യുവപരിസ്ഥിതി പ്രവര്‍ത്തക ദിഷാ രവിയെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. 

ബെംഗളൂരും സ്വനദേവനഹളളിയിലെ വീട്ടില്‍നിന്നാണ് ശനിയാഴ്ചയാണ് ദിഷ രവിയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുക്കുന്നത്. ഗ്രേറ്റ പങ്കുവെച്ച ടൂള്‍കിറ്റ് ദിഷ എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് ദിഷ 

അതിനിടെ കുടുംബത്തെ വീട്ട് തടങ്കലിലാക്കിയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ആരോപിച്ചു.