മന്ത്രിസഭാ രൂപീകരണത്തോട് അനുബന്ധിച്ച് സിപിഎം - സിപിഐ രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു. പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മറ്റ് ഘടകകക്ഷികളുമായി കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടന്നിരുന്നു. 

ഇതിനൊക്കെ മുമ്പ് സിപിഐയുമായി ആദ്യഘട്ട ചര്‍ച്ചയും നടത്തിയിരുന്നു. മന്ത്രിമാരേയും വകുപ്പുകളേയും സംബന്ധിച്ചുള്ള ഏകദേശ ധാരണ ഇന്നുണ്ടായേക്കും. ഒറ്റ എംഎല്‍എമാര്‍ വീതമുള്ള ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കണം എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.