നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് പാര്‍ട്ടി ചോദിച്ചിരുന്നുവെന്ന് സംവിധായകന്‍ രഞ്ജിത്ത്. ചുറ്റും ആളുകളുണ്ടെങ്കില്‍ മത്സരിക്കാമെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനപ്രകാരം ബാക്കി ചെയ്യുമെന്നും ആദ്യം സിനിമ സംവിധാനം ചെയ്യുമ്പോഴുണ്ടായിരുന്ന ആശയക്കുഴപ്പം ഇപ്പോഴുമുണ്ടെന്നും രഞ്ജിത് പറഞ്ഞു.