ആറ് മുതൽ എട്ട് ആഴ്ച്ചയ്ക്ക് ഉള്ളിൽ കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ എത്തുമെന്ന് എയിംസ് (AIIMS) മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ. രണ്ടാംതരം​ഗത്തിന്റെ തീവ്രത കുറഞ്ഞശേഷം ജനങ്ങളിൽ ജാ​ഗ്രത കുറയുന്നതായി ​ഗുലേറിയ ചൂണ്ടിക്കാട്ടി. കോവിഡ് ഒന്നാം രണ്ടാം തരം​ഗങ്ങളിൽ നിന്ന് ജനങ്ങൾ പാഠം പഠിച്ചിട്ടില്ലെന്നും കോവിഡ് വാക്സിനേഷൻ പരമാവധി പേർക്ക് നൽകുക എന്നതാണ് രാജ്യം ഇപ്പോൾ നേരിടുന്ന വലിയ വെല്ലുവിളി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അതിനിടെ രോഗ വ്യാപനത്തിന്റെ പ്രാദേശിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ ഇളവുകൾ അനുവദിക്കാവൂ എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചു. രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.