തിരുവനന്തപുരം: കത്ത് വിവാദത്തിൽ നിലപാടിലുറച്ച് സംവിധായകൻ കമൽ. ഇടതുപക്ഷ രാഷ്ട്രീയക്കാരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നല്ല താൻ പറഞ്ഞത്. ഫാസിസ്റ്റ് വിരുദ്ധ പക്ഷം ശക്തിപ്പെടാൻ, വിശാല ഇടത് നിലപാട് വേണമെന്നാണ് ഉദ്ദേശിച്ചത്. താൻ ഇടതുപക്ഷത്തിന്റെ രാഷ്ടിയ പ്രവർത്തകൻ അല്ലെന്നും അദ്ദേഹം പറഞ്ഞു

അതേസമയം ഇടതുപക്ഷത്തോട് ഇത്തരമൊരു സമീപനമാണ് നെഹ്റു പുലർത്തിയതെന്ന് കോൺഗ്രസുകാർ മനസിലാക്കണമെന്നും കമൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.