മലപ്പുറം വളാഞ്ചേരിയില്‍ കോവിഡ് രോഗി വെന്റിലേറ്റര്‍ സൗകര്യം കിട്ടാതെ മരണമടഞ്ഞു. തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ഫാത്തിമ(80)യാണ് ബന്ധുക്കള്‍ വെന്റിലേറ്ററിനായി നെട്ടോട്ടമോടുന്നതിനിടെ മരണത്തിന് കീഴടങ്ങിയത്. 

കോവിഡ് ബാധിച്ച ഫാത്തിമയെ കഴിഞ്ഞ പത്താം തീയതിയാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിയുടെ ആരോഗ്യനില വഷളായതോടെയാണ് വെന്റിലേറ്റര്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.