വട്ടിയൂര്‍ക്കാവില്‍ ഊഷ്മള രംഗപ്രവേശം ലഭിച്ചില്ലെന്ന് എസ് സുരേഷ്
October 25, 2019, 04:57 PM IST
വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തനിക്ക് ഊഷ്മള രംഗപ്രവേശം ലഭിച്ചില്ലെന്ന് നേതൃത്വത്തിനെതിരെ പരാതിയുമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് പൊതുസമൂഹത്തില്‍ ദോഷമായെന്ന പരാതി സുരേഷ് പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല എന്ന പാഠമാണ് തനിക്ക് ലഭിച്ചതെന്ന് സുരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.