കെ.എസ്.ആര്‍.ടി.സി. വിഷയത്തിലെ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തുടര്‍നടപടി എടുക്കേണ്ടത് ഗതാഗത വകുപ്പാണെന്നും കെ.എസ്.ആര്‍.ടി.സി. ഉദ്ധരിക്കാന്‍ കൊണ്ടു വന്ന പാക്കേജിലെ കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി.യെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ഓരോ ദിവസം കഴിയുന്തോറും സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് കോരിയാലും എടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്നും ധനമന്ത്രി പറഞ്ഞു.